ഒരു പുതിയ സിനിമയുടെ 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ കണ്ടപ്പോള്‍ പഠിക്കാന്‍ സാധിച്ച ഒരു കുട്ട പഴഞ്ചൊല്ലുകള്‍ :)
1 ) ഒരു കിണര്‍ കുഴിക്കുമ്പോള്‍ ആദ്യം പുറത്തു വരുന്നത് കല്ലുകളും കട്ടകളും ആണ്.. അതിനു ശേഷമേ വെള്ളം കാണൂ.. (ഹോ.. നേരാണെല്ലോ .. :D )
2) എല്ലാ മണ്ണിനടിയിലും വെള്ളമുണ്ട് ( യുറേക്കാ..... :P )
3) ചന്ദനത്തടി ചുമക്കുന്ന കഴുതയ്ക്ക് അതിന്റെ കനം മാത്രമേ അറിയൂ ... അതിന്റെ സുഗന്ധം അറിയില്ല (കൊള്ളാമല്ലോ ... ഞാന്‍ അത്രേം ഓര്‍ത്തില്ല )
4) ഒരു "ബൌ ബൌ " വിനു അതിന്റെ വാല് കൊണ്ട് നാണം മറയ്ക്കാനാവില്ല :P
5) ഒരു കോഴിയുടെ നിറം കറുപ്പാണെന്ന് കരുതി അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്ന് തെറ്റിദ്ധരിക്കരുത്... ( ഹി ഹി.ഹി.. എന്നെ അങ്ങ് കൊല്ല് :) )
6) മുങ്ങിച്ചാവാന്‍ പോകുന്നവനെ രക്ഷിക്കണമെങ്കില്‍ സ്വയം നീന്തല്‍ അറിയണം . (ഹമ്പടാ .. )
7) ഒരു കുരുടനെ മറ്റൊരു കുരുടന്‍ വഴി കാണിച്ചാല്‍ രണ്ടു പേരും കൂടി വല്ല ഗട്ടറിലും വീഴും .. ( ശോ .. സമ്മതിക്കണം )
8 ) രണ്ടു പഴഞ്ചൊല്ലുകള്‍ കൂടി ആ ട്രെയിലറില്‍ ഉണ്ട്.. പക്ഷെ അതിവിടെ എഴുതാന്‍ പറ്റാത്ത വിധം ശ്രേഷ്ടം ആയ കൊണ്ട് ഞാന്‍ പേന / കീ ബോര്‍ഡ് താഴെ വച്ച് ആ സിനിമയുടെ തിരക്കഥാകൃത്തിനെ നമിക്കുന്നു. :)
അഞ്ചു മിനിറ്റ് ട്രെയിലെര്‍ കണ്ടപ്പോള്‍ തന്നെ ഇത്രയും !!! ഹോ. ആ സിനിമ മുഴുവനും കണ്ടാല്‍ നമ്മള്‍ വിവരം വച്ച് ഒരു വഴിയാവും തീര്‍ച്ച !!!! :)