12 January 2011
ഒരു നിരുപദ്രവമായ ചോദ്യം (അഥവാ ചങ്കില്‍ കുത്ത് ചോദ്യം !)
ഒരു സൌഹൃദ കൂട്ടായ്മയില്‍ ചര്ച്ചയ്ക്കിട്ടിരിക്കുന്ന ഒരു ചോദ്യം എന്നെ ആകര്‍ഷിച്ചു.... "വിദേശത്ത് പോയിട്ട് വളരെ നാള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവര്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യം എന്തായിരിക്കും?"
അവന്റെ സുഖ വിവരമോ, ജോലിയെ കുറിച്ചോ അല്ലെങ്കില്‍ പിന്നെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ മുഖം മൂടി ഇട്ടു സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചോ, വിലക്കയറ്റത്തെ കുറിച്ചോ വിനിമയ നിരക്കിനെ പറ്റിയോ ഒന്നുമായിരിക്കില്ല ആദ്യ ചോദ്യം.
ഒന്നും പറയണ്ട മാഷേ... ദെ ഈ ചോദ്യങ്ങള്‍ ആണ് സ്ഥിരം കേള്‍ക്കുന്നത്...
ചോദ്യം 1 : "ആഹാ (ആശ്ചര്യത്തോടെ) ... എന്നു വന്നു ?"
ഒന്നാമത്തെ ചോദ്യത്തിനു പുഞ്ചിരി വിടര്‍ന്ന മുഖത്തോടെ മറുപടി നല്‍കുമ്പോള്‍ ഉടനെ വരും അടുത്ത ചോദ്യം...
ചോദ്യം 2 : "എത്രനാള്‍ ലീവ് ഉണ്ട് / എന്നു തിരിച്ചു പോവും? " . കൂട്ടത്തില്‍ "4 - 5 മാസം ഉണ്ടോ?' എന്നൊരു ചങ്കില്‍ കുത്ത് ചോദ്യവും.. ഹ.ഹ.
ഒരാഴ്ച്ച ലീവ് extend ചെയ്തു വീട്ടില്‍ നിന്നാല്‍ പിന്നെ ദെ ഈ ചോദ്യമാവും "ഇനി പോകുന്നില്ലേ? !!!"
പാവം വിദേശ മലയാളികള്‍ . യൌവ്വനവും ആരോഗ്യവും തന്റെ കുടുംബത്തിനു വേണ്ടി തീചൂടില്‍ വാടിക്കരിഞ്ഞു പോകുമ്പോളും ഉള്ളില്‍ ഒരു പച്ചപ്പായി, ഒരു ആശ്വാസമായി ഉണ്ടാവുക നാടിന്റെ പച്ചപുതച്ച സ്മരണകള്‍ ആണ്... ഓരോ വിദേശ മലയാളിയും പരിമിതമായ ദിവസത്തേക്ക് നാട്ടിലേക്ക് തിരിക്കുമ്പോള്‍, ഉള്ളു കൊണ്ട് ആഗ്രഹിക്കും എത്രയും വേഗം നാട്ടില്‍ പറന്നെത്താന്‍ . അവന്റെ മനസ്സ് വെമ്പുകയവും അതിനു വേണ്ടി. തന്റെ നാടിന്‍ ഗന്ധം ശ്വസിക്കുമ്പോള്‍ ഉള്ളില്‍ ഉണ്ടാകുന്ന ഉള്‍പ്പുളകവും, ഏറെ നാള്‍ നാട്ടില്‍ തങ്ങുവാന്‍ ഉള്ള ആഗ്രഹവും, പിന്നെ അവന്റെ തിരിച്ചു പോക്കില്‍ വിങ്ങുന്ന ആ ഹൃദയവും വേറൊരു വിദേശ മലയാളിക്ക് മാത്രമേ തിരിച്ചറിയാന്‍ കഴിയു...
അപ്പോള്‍ ഈ നിരുപദ്രവങ്ങളായ ചോദ്യങ്ങള്‍ അവന്റെ മനസ്സിലേക്ക് തറയ്ക്കുന്ന ശരങ്ങളായ് മാറിയില്ലെന്കിലേ അത്ഭുതമുള്ളൂ ..
Subscribe to:
Post Comments (Atom)
ellam sathyam thanne.............
ReplyDelete