Web Toolbar by Wibiya

Pages

09 April 2011

പേള്‍ - കാലത്തിന്റെ യവനികയില്‍ മറഞ്ഞ സുന്ദരി



പേള്‍ ... ശാലീന സുന്ദരി ആയിരുന്നു നീ... ബഹറിനില്‍ എത്തിയ ആദ്യ ദിനം തന്നെ ഞാന്‍ നിന്നെ കാണാന്‍ എത്തിയിരുന്നു... ഡിസംബര്‍ മാസത്തെ കുളിരാര്‍ന്ന ആ സന്ധ്യയില്‍ സ്പോട്ട് ലൈറ്റുകളുടെ വര്‍ണ്ണ വെളിച്ചത്തില്‍  നീ ഏറെ സുന്ദരിയായി കാണപ്പെട്ടു. പിന്നീടെന്നും നിന്‍ മുന്നിലൂടെ കടന്നു പോകുമ്പോള്‍ ഒളികണ്ണാല്‍ നിന്നെ നോക്കിയിരുന്നു ഞാന്‍.   നിന്റെ സൌന്ദര്യം എന്നെ മാത്രമല്ല നിന്നെ ദിനവും വലം വയ്ക്കുന്ന ലക്ഷക്കണക്കിനു മനസ്സുകളെ  ആകര്‍ഷിച്ചിരുന്നു.  ആ  മനസ്സുകളിലെ മധുമാരി ആയിരുന്നു നീ..


ഇന്ന് ഈ മട്ടുപ്പാവില്‍ നിന്നു നോക്കുമ്പോള്‍ നിന്നുടെ തലയെടുപ്പ് ദൃശ്യമല്ല ... മനസ്സില്‍ ഒരു നോവ്‌ പടര്‍ത്തി നീ ഇല്ലാതെയായിരിക്കുന്നു ... .  വീണുടഞ്ഞ പോയ ഒരു മുത്ത്‌ ...  മനസ്സിലെന്നും ഒളിമങ്ങാത്ത നില്‍ക്കുന്ന മുത്ത്....എങ്കിലും മനസ്സിലെവിടെയോ നഷ്ട്ടബോധത്തിന്റെ ചീന്ത്.


_________________________________________

ബഹ്റൈനിലെ പ്രധാനപ്പെട്ട ഒരു സ്തുപം ആയിരുന്നു പേള്‍ .   ഒരു പ്രധാനപ്പെട്ട ജങ്ങ്ഷനില്‍ നടുക്കായി നിന്നിരുന്ന ഈ മനോഹര സ്തൂപം കാലത്തിന്റെ മാറ്റച്ചുഴികളില്‍ പെട്ട് തകര്‍ന്നടിഞ്ഞിരിക്കുന്നു. 


പേള്‍  നിങ്ങള്‍ക്കും കാണണമോ ?   കാലത്തിന്റെ യവനികയില്‍ മറഞ്ഞ ആ മുത്തിന്റെ സൌന്ദര്യം അടുത്തറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക .... http://www.p4panorama.com/panos/pearlbahrain/index.html

Courtesy : Panoramic view -  Leen Thobias - www.p4panorama.com

1 comment:

  1. പേള്‍ നിന്നെ ഞാന്‍ ഒരുപാട് സ്നേഹിച്ചിരുന്നു. നിനക്കരികില്‍ നില്‍ക്കാന്‍ മാത്രമായി എത്രരാത്രികളില്‍ ഞാന്‍ ആ വഴി നടന്നിട്ടുണ്ട്. എന്റെ മനസ്സില്‍ നീയെന്നുമുണ്ടാവും ഇതേ പ്രഭയോടെ..

    ReplyDelete