അമ്മയും അനുജനുമനിയത്തിയും ..
ഈ മണ്ഡപത്തിണ്ണമേല്‍ തളര്‍ന്നു കിടക്കവേ..
കൂട്ടിനായെത്തി നിദ്ര തന്‍ ഓളവും ..
എന്കിലുമെനിക്കു മയങ്ങാന്‍ ആവില്ല ...
അഗ്നി പടരും വയറെനിക്കുറക്കമേകില്ല ...
വഴിപോക്കനേകിയ ബിസ്ക്കറ്റ് കൂടില്‍ ...
അവശേഷിച്ചോരാ രണ്ടു ബിസ്ക്കറ്റുകള്‍ ...
അനുജത്തിക്കായ് നീട്ടവേ വിടര്‍ന്നൊരാ ..
കുഞ്ഞിളം മിഴികളെന്‍ മനസ്സിനേകി ഇളമഴ ..
അനുജന് അമ്മ നല്‍കീ അമ്മിഞ്ഞപ്പാലും ..
ആ അമൃതേറ്റുവാങ്ങി മയങ്ങി അവന്‍..
എന്‍ കുഞ്ഞു വയറിനില്ല ഒരാശ്വാസം .
എകിയില്ലാശ്വാസം പച്ചവെള്ളം പോലും ...
മയങ്ങാന്‍ എനിക്കാവുന്നില്ലീ ഉച്ചനേരം ..
ഓര്‍ക്കുമ്പോള്‍ , എന്‍ അമ്മ പട്ടിണിയാണെന്നതും ..
NANNAAYITTUNDU
ReplyDeleteMATTORU MAVELIKKARAKKAARAN........
മനസ്സ് നനയ്ക്കുന്ന കാഴ്ച ....... കവിത!
ReplyDelete